എടപ്പാൾ:എടപ്പാൾ മേൽപാലത്തിന് താഴെ ഇരുവശത്തും നിറുത്തിയിടുന്ന ഇരുചക്രവാഹനങ്ങളിൽ നിന്നാണ് പതിവായി ഹെൽമ്മറ്റ് മോഷണം പോകുന്നത്. ടൗണിൽ റൗണ്ട് എബൗട്ടിന് സമീപം പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ പോലീസ് പരിശോധന നടത്തുമ്പോൾ ഹെൽമ്മറ്റില്ലാതെ എത്തുന്ന ഇരുചക്രവാഹനയാത്രക്കാർ പാലത്തിനടിയിലെ പാർക്കിംങ്ങ് ഏരിയയിലേക്ക് വാഹനം കയറ്റിയാണ് രക്ഷപെടാറ്. എന്നാൽ പലപ്പോഴും ഹെൽമ്മറ്റ് ഇല്ലാതെ എത്തുന്നവർ പോലീസ് പരിശേധനയിൽ നിന്നും രക്ഷപെടാൻ ഇവിടെ നിറുത്തിയിടുന്ന ഇരുചക്രവാഹനങ്ങളിൽ സൂക്ഷിച്ച ഹെൽമ്മറ്റ് മോഷ്ട്ടിച്ച് യാത്ര തുടരുന്നതാണ് ഹെൽമ്മറ്റ് മോഷണം വർദ്ധിക്കാൻ ഇടയാക്കിയത്. ദീർഘ സമയം നിറുത്തിയിടുന്ന വാഹനങ്ങളുടെ ഉടമകൾ തിരിച്ചെത്തുമ്പോഴാണ് ഹെൽമ്മറ്റ് നഷ്ട്ടപെട്ടത് അറിയുന്നത്.കഴിഞ്ഞ മാസം പാലത്തിന് അടിയിൽ നിറുത്തിയിട്ട ഇരുചക്രവാഹനവും മോഷണം പോയിരുന്നു. പിന്നീട് ഈ വാഹനം പോലീസ് പരിശോധനയിൽ പിടികൂടുകയും ചെയ്തിരുന്നു.