ENTERTAINMENT
‘നിങ്ങള്‍ മകളെ നോക്കൂ, ഐശ്വര്യ സിനിമ ചെയ്യട്ടെ’: ആരാധകന്‍റെ ആവശ്യത്തിന് അഭിഷേകിന്‍റെ മറുപടി.!
പൊന്നിയിൻ സെൽവൻ 2 നെക്കുറിച്ച് അഭിഷേക് ഇട്ട ട്വീറ്റിലാണ് സംഭവം. “പൊന്നിയില്‍ സെല്‍വന്‍ 2 വളരെ മനോഹരമാണ്. പറയാന്‍ എനിക്ക് വാക്കുകളില്ല. ശക്തമായ പ്രമേയം അവതരിപ്പിച്ച മണി രത്നം, വിക്രം, തൃഷ, ജയംരവി,കാര്‍ത്തി മറ്റ് അഭിനേതാക്കള്‍ക്കും അണിയറപ്രവർത്തകര്‍ക്കും ആശംസകൾ. ഒപ്പം എന്‍റെ ശ്രീമതിയുടെ പ്രകടത്തില്‍ ഏറെ അഭിമാനിക്കുന്നു.നിങ്ങളുടെ ഏറ്റവും മികച്ചതാണ് ഇത്” ഐശ്വര്യയെ ടാഗ് ചെയ്ത് അഭിഷേക് പറഞ്ഞു.ഈ ട്വീറ്റിന് ഒരാള്‍ മറുപടിയുമായി എത്തി. “ഇതാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവള്‍ (ഐശ്വര്യ റായി) സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ (ഐശ്വര്യ അഭിഷേക് ദമ്പതികളുടെ മകള്‍) നോക്കൂ”. എന്നാല്‍ ഈ ട്വീറ്റിന് മറുപടിയുമായി ഉടന്‍ തന്നെ അഭിഷേക് രംഗത്ത് എത്തി. ” അവര്‍ സിനിമ ചെയ്യട്ടെയെന്നോ, ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാന്‍ എന്തിനാണ് എന്‍റെ അനുവാദം, പ്രത്യേകിച്ച് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യം”.