CHANGARAMKULAMLocal news

ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി

ചങ്ങരംകുളം : സി എച്ച് സെന്ററുകൾക്ക് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്തിലെ 20 -ഓളം ശാഖ കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച ഒന്നരലക്ഷത്തോളം രൂപയിൽ നിന്ന് തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള 75000 രൂപ തിരുവനന്തപുരം സി എച്ച് സെന്റർ പ്രസിഡന്റ് കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എംപിക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ വി എ ഖാദർ, വൈസ് പ്രസിഡണ്ട് അബൂബക്കർ പെരുമുക്ക്, സെക്രട്ടറിമാരായ അഹമ്മദുണ്ണി കാളച്ചാൽ, കെ വി ആലിക്കുട്ടി പന്താവൂർ,വട്ടംകുളം പഞ്ചായത്തിലെ കാലടിത്തറ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം കെ സലിം, ദുബായ് കെഎംസിസി വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി അംഗം കെ കെ മൊയ്തുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ഫണ്ട് കൈമാറിയത്. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലും ശ്രീചിത്ര ഹോസ്പിറ്റലിലും ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും താമസവും ആംബുലൻസ് സേവനവും മറ്റു പലതരത്തിലുള്ള സഹായങ്ങളും നൽകിവരുന്ന കേന്ദ്രമാണ് തിരുവനന്തപുരം സി എച് സെന്റർ. 2004 മുതൽ പ്രവർത്തിച്ചുവരുന്ന തിരുവനന്തപുരം സി എച്ച് സെന്ററിൽ മുന്നൂറോളം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ദിവസേന 500 ൽ ഏറെ പേർക്ക് ഇവിടെനിന്ന് സൗജന്യമായി ഭക്ഷണം നൽകിവരുന്നു. നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും അടിയന്തരഘട്ടങ്ങളിൽ രക്തദാനവും ഇവിടെ നിന്ന് നൽകിവരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button