Local newsMALAPPURAM
ജില്ലയിൽ C കാറ്റഗറിയിൽ ഉൾപെട്ട പ്രദേശങ്ങളെ 03.07.2021 മുതൽ 07.07.2021 വരെ D കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അതേ നിയന്ത്രണങ്ങൾ
മലപ്പുറം: ജില്ലയിൽ സി കാറ്റഗറിയിൽ ഉൾപെട്ട പ്രദേശങ്ങളെ 03.07.2021 മുതൽ 07.07.2021 വരെ D കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള അതേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാതായി ജില്ലാ കളക്ടർ .
10 ന് മുകളിൽ കോവിഡ് രോഗികൾ ഉള്ള B കാറ്റഗറിയിൽ ഉൾപെട്ടു വരുന്ന പഞ്ചായത്തുകളിലെ വാർഡുകൾക്ക് D കാറ്റഗറിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ബാധകമാണ്.
വാർഡുകൾ കണ്ടയ്ൻമെന്റ് സോൺ ആക്കുന്നതിന് ബന്ധപ്പെട്ട തഹസിൽദാർമാരെ ചുമതലപ്പെടുത്തുന്നു. കണ്ടയ്ൻമെന്റ് സോൺ പ്രഖ്യാപിച്ച് വാർഡ് തല വിവരം റിപ്പോർട്ട് ചെയ്യുന്നതാണ്.
എല്ലാ കാറ്റഗറികളിലും ഉൾപെട്ടുവരുന്ന തദ്ദേശസ്വയംഭരണ നിയമിതരായ സെക്ട്രൽ മജിസ്‌ട്രേറ്റർമ്മാർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന കർശന പരിശോധനകൾ നടത്തുന്നതും നടപടികൾ സ്വീകരിക്കന്നതുമാണ്.