Local newsPONNANI
വ്യാപാരികളെ ദുരിതത്തിലാക്കി, പൊന്നാനിലെ ട്രിപ്പൾ ലോക്ഡൗൺ
പൊന്നാനി: തുടർച്ചയായ ലോക് ഡൗണിനൊടുവിൽ അൽപം ഇളവ് കിട്ടിയതിന്റെ ആശ്വാസത്തിൽ നിൽക്കുന്നതിനിടയിൽ പൊന്നാനി വീണ്ടും ട്രിപ്പിൾ ലോക് ഡൗണിലേക്ക്. നഷ്ടം സഹിച്ചാണെങ്കിലും കടകൾ തുറന്ന് വീണ്ടും പഴയ നിലയിലേക്കെത്താൻ വ്യാപാരികൾ അങ്ങേയറ്റം കഷ്ടപ്പെടുന്നതിനിടയിലാണ് വിലക്ക്.18.74% എന്ന തോതിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്തിയതോടെയാണ് പൊന്നാനിയെ ‘ഡി’ കാറ്റഗറിയിലേക്ക് മാറ്റിയതും ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതും. സി കാറ്റഗറിയിൽ നിന്ന് നേരിയ വ്യത്യാസത്തിലാണ് പൊന്നാനി നഗരസഭ ഡി കാറ്റഗറിയിലെത്തിയത്. നെഗറ്റീവ് കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിൽ പൊന്നാനി ട്രിപ്പിൾ ലോക് ഡൗണിൽ നിന്ന് ഒഴിവാക്കപ്പെട്ടേനെ എന്ന് വ്യാപാരികൾ പറയുന്നു.