Local news

സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.

മറവഞ്ചേരി : ഹിൽ ടോപ് പബ്ലിക് സ്കൂൾ സമസ്ത പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും “ശഹറുൽ ബറകത്തി വ രിള്വാൻ” റമളാൻ ഓൺലൈൻ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ കാലടി റൈഞ്ച് പ്രസിഡന്റ് അൻവർ തങ്ങൾ ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം തലവൻ അബ്ദുൽ ഹകീം ഫൈസി സ്വാഗതം പറഞ്ഞു. സ്കൂൾ ചെയർമാൻ മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ്‌ ബഷീർ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ അബൂബക്കർ ഹാജി, ജനറൽ സെക്രട്ടറി മരക്കാർ ഹാജി, ട്രഷറർ അബ്ദുൽ ഹമീദ്, ജോയിൻ സെക്രട്ടറി അബ്ദുള്ള കുട്ടി, വൈസ് പ്രിൻസിപ്പാൾ ചന്ദ്രിക, അക്കാദമിക് കോഡിനേറ്റർ സലീന എന്നിവർ പങ്കെടുത്തു. ഉമർ ഫാറൂഖ് അൻവരി, സൈഫുള്ള അദനി, അസ്‌ഹൽ അശ്‌റഫി, താജുദ്ധീൻ ഫൈസി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button