CHANGARAMKULAMLocal news

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നല്‍കി

ചങ്ങരംകുളം : കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയിസ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന വാഹന പ്രചരണ ജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നല്‍കി. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ 27ന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥമാണ് ജാഥ. 2017-ലെ മിനിമ വേജസ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, പുതിയ ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, അനുബന്ധ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്വകാര്യ ആശുപത്രി എംപ്ലോയിസ് ആക്്ട് പുറപ്പെടുവിക്കുക, മുന്നു ഷിഫ്റ്റ് ഡ്യൂട്ടി മുഴുവന്‍ ജീവനക്കാാർക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എ മാധവന്‍ നയിക്കുന്ന ജാഥക്ക് ആവേശകരമായ സ്വീകരണമാണ് ചങ്ങരംകുളത്ത് നല്‍കിയത്. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ജാഥാ ക്യാപ്റ്റൻ എ മാധവനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.സിപിഐ എം നന്നംമുക്ക് ലോക്കൽ സെക്രട്ടറി എം അജയ് ഘോഷ് അധ്യക്ഷനായി. വൈസ് ക്യാപ്റ്റന്‍ റെജി സക്കറിയ, മാനേജര്‍ സ്റ്റാലിന്‍ ജോസഫ്, ജാഥാ അംഗം സി ശോഭലത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button