പടിഞ്ഞാറങ്ങാടി: ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. കെട്ടിട പെർമിറ്റ് – ലൈസൻസ് ഫീസ് വർദ്ധന എന്നിവ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് യോഗത്തിൽ ആരോപിച്ചു. പെർമിറ്റ് ഫീസ് 20 മടങ്ങും അപേക്ഷാ ഫീസ് നൂറ് മടങ്ങ് വരെയുമാണ് വർദ്ധിപ്പിച്ചത്. തൊട്ടതിനെല്ലാം നിരക്ക് കൂട്ടി സർക്കാർ ജനങ്ങളെ വിലക്കയറ്റത്തിന്റെ വേലിയേറ്റത്തിൽ മുക്കിക്കൊല്ലുകയാണെന്നും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയർന്ന നിരക്ക് അടിച്ചേൽപ്പിക്കുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത മദ്ധ്യമേഖല സെക്രട്ടറി എം പി മുരളി പറഞ്ഞു.ബിജെപി കപ്പൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മണികണ്ഠൻ പി അധ്യക്ഷത വഹിച്ചു. കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ടി വി സുരേന്ദ്രൻ, രാധാകൃഷ്ണൻ പി, അയ്യൂബ് ഖാൻ എൻ വി, സുധീർ ടി.വി, ബിജുക്കുട്ടൻ എം, ബാലചന്ദ്രൻ കാഞ്ഞിരത്താണി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.