Local newsTHAVANUR

വിമർശനങ്ങളെയും എതിരഭിപ്രായം പറയുന്നവരെയും ജയിലിലേക്ക് അയക്കുന്ന ഫാസിസ്റ്റ് നടപടി ജനാധിപത്യത്തിന് ചേർന്നതല്ല: എൻ ഷംസുദ്ദീൻ എംഎൽഎ

എടപ്പാൾ: വിമർശിക്കുന്നവരെയും എതിരഭിപ്രായം പറയുന്നവരെയും ജയിലിലേക്ക് അയക്കുന്ന ഫാസിസ്റ്റ് നടപടി ജനാധിപത്യത്തിന് ചേർന്നതല്ലന്ന് എൻ ഷംസുദ്ദീൻ എംഎൽഎ. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്ത് ഭരണ പാളിച്ചകളെ വിമർശിക്കുന്നവരുടെനാവരിയാനുള്ള ഭരണകൂടത്തിന്റെ ഏകാധിപത്യ ശൈലിക്കെതിരെ തവനൂർ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി നരിപ്പറമ്പിൽ സംഘടിപ്പിച്ച ജനകീയ പ്രധിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മുഖ്യപ്രഭാഷണം നടത്തി. ആർ കെ ഹമീദ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മൂതൂർ, സി രവീന്ദ്രൻ, എ എം രോഹിത്, നൗഫൽ സി തണ്ടിലം, സി എം പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു. സുരേഷ് പൊൽപ്പാക്കര സ്വാഗതവും മുജീബ് പൂളക്കൽ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button