മലബാർ നവോത്ഥാന നായക ഛായ ചിത്ര ജാഥയ്ക്ക് സ്വീകരണം നൽകി
തവനൂർ: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ ടി സിദ്ധീഖ് എംഎൽഎ നയിക്കുന്ന മലബാർ നവോത്ഥാന നായക ഛായ ചിത്ര ജാഥയ്ക്ക് തവനൂർ കേളപ്പജി സ്മാരക മന്ദിരത്തിനു സമീപത്തെ പാപ്പിനിക്കാവ് ക്ഷേത്ര മൈതാനത്ത് സ്വീകരണം നൽകി. കേളപ്പജി സ്മാരകത്തിൽ ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും പുഷ്പാർച്ച നടത്തിയാണ് യോഗം ആരംഭിച്ചത്. യോഗത്തിൽ ഡിസിസി സെക്രട്ടറി ഉമ്മർകുരുക്കൾ അധ്യക്ഷത വഹിച്ചു. എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ചരിത്രവും സംസ്ക്കാരവും തമസ്ക്കരിക്കാനും പുതിയ ചരിത്ര നിർമ്മിതിക്കു വേണ്ടിയാണ് സംഘ പരിവാർ ശ്രമിക്കുന്നത്.കെ കേളപ്പനെ പോലും സംഘപരിവാർ സഹയാത്രീകനായി ചിത്രീകരിക്കുന്ന ആർ എസ് എസ് നീക്കം അപലപീനയം ആണെന്നും ഇന്ത്യയുടെ നവോത്ഥാന മുന്നേറ്റം അവകാശപ്പെടാൻ സാധിക്കുന്ന ഒരെ ഒരു പാർട്ടി കോൺഗ്രസ് മാത്രമാണെന്നും ജാഥ ക്യാപ്റ്റനായ ടി സിദ്ധീഖ് മറുപടി പ്രസംഗത്തിൽ അഭിപ്രായപെട്ടു. ജാഥാ അംഗങ്ങളായ കെ എ തുളസി, പി എം നിയാസ്, സോണി സെബാസ്റ്റ്യൻ, ആലിപ്പറ്റ ജമീല, വി എസ് ജോയി, ഇ മുഹമ്മദ് കുഞ്ഞി,
പി ടി അജയ് മോഹൻ, അഡ്വ.നസറുള്ള, എ എം രോഹിത്, സി രവീന്ദ്രൻ, പുരുഷോത്തമൻ മാസ്റ്റർ, രാമകൃഷ്ണൻ തവനൂർ എന്നിവർ പ്രസംഗിച്ചു.