EDAPPALLocal news

രക്ഷിതാവിന്റെ സത്യസന്ധ്യത; സ്വർണാഭരണം ഉടമയ്ക്ക് കിട്ടി

എടപ്പാൾ : സ്‌കൂൾ വാർഷികാഘോഷത്തിനിടയിൽ വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകി കുട്ടിയുടെ രക്ഷിതാവ്. എടപ്പാൾ ജി.എൽ.പി. സ്‌കൂളിലെ കലാവിരുന്നുകൾക്കിടയിൽ കുട്ടികളുടെ മേക്കപ്പ് മുറിയിൽനിന്ന് ഒന്നരപ്പവൻ സ്വർണാഭരണം തട്ടാൻപടിയിലെ നിമ്മി സുകേഷിനാണ് ലഭിച്ചത്. ഇവർ സ്‌കൂളധികൃതരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പരിപാടികഴിഞ്ഞ് വീട്ടിലേക്കുമടങ്ങിയ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടതായി കണ്ടെത്തി. അവരെ തിരികെ വിളിച്ചുവരുത്തി വേദിയിൽവെച്ചുതന്നെ മാല കൈമാറുകയുംചെയ്തു. നിമ്മിക്ക് പി.ടി.എ. കമ്മിറ്റി ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button