KERALA

എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ: മെയ് രണ്ടാം വാരം ഫലം


ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ 29 വരെ നടക്കും. പരീക്ഷ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,19,362 വിദ്യാർഥികളാണ് ഇത്തവണ റഗുലറായി എസ്എസ്എൽസി പരീക്ഷയെഴുതുന്നത്. ഏപ്രിൽ 3 മുതൽ 26 വരെയാണ് മൂല്യനിർണയം. 70 ക്യാമ്പുകളിലായി 18000 അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും. മെയ് രണ്ടാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button