CHANGARAMKULAM
പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ
പെരുമ്പിലാവ് : പൊറവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പൊറവൂർ ദേശത്ത് പരേതനായ ഗോപിയുട മകൾ 16 വയസ്സുള്ള ശ്രീഷയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. അക്കികാവ് സെന്റ് മേരീസ് കോളേജിലെ +1 വിദ്യാർത്ഥിയാണ് ശ്രീഷ. മരണകാരണം വ്യക്തമല്ല.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മ്യതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഉഷയാണ് അമ്മ . ശ്രീകേഷ് , ശ്രീരേഖ എന്നിവർ സഹോദരങ്ങളാണ്.