കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി യോഗം ചേർന്നു
സഹകരണ മേഖലയുടെ തകർച്ച ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് എന്നു കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി യോഗം. ജില്ലാ സാഹകരണ ബാങ്കിൽ പ്രൈമറി സംഘങ്ങൾ നിക്ഷേപിച്ച തുക വരുതിയിലാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് സംസ്ഥാന ഗവൺമെന്റ് നടപടികൾ സൂചിപിക്കുന്നത് എന്ന് യോഗം കുറ്റപ്പെടുത്തി. സാമൂഹ്യ സുരക്ഷ പെൻഷൻ ഇൻസന്റീവ്, കുടിശിക ക്ഷാമ ബത്ത, എന്നിവ നല്കാതെയും ജീവനക്കാരുടെ പ്രൊമോഷൻ ഉൾപ്പെടെയുള്ള നടപടികളെ തകർക്കുന്ന നയങ്ങളുമായാണ് ഗവൺമെന്റ് മുന്നോട്ട് പോകുന്നത് എന്നും അതിനു എതിരെ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ ടി വി ഷബീർ ആദ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ സോമവർമ ഉദ്ഘാടനം നിർവഹിച്ചു, സംസ്ഥാന കൗൺസിൽ അംഗം രാജാറാം പി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ലാ അംഗങ്ങളായ രവി എൻ, മുഹമ്മദ് അഷ്റഫ്, താലൂക്ക് ഭാരവാഹികളായ നൂറുദ്ധീൻ പി, സുനിൽ കുമാർ എം, ഷാനവാസ് എം, കവിത, ദിനേശ് കുമാർ, വിവേക് ഗോപാൽ ബജിത് കുമാർ, ജിനീ മുക്കാല, സന്ധ്യ, ദിതി വി ആർ, ലക്ഷ്മി ദേവി എന്നിവർ പ്രസംഗിച്ചു.