എകെഎസ്ടിയു പൊന്നാനി സബ് ജില്ല സമ്മേളനവും അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു
എരമംഗലം:പൊന്നാനി സബ് ജില്ലാ സമ്മേളനവും പൊന്നാനി, എടപ്പാൾ സബ്ജില്ലാതല അറിവുത്സവ വിജയികൾക്കുള്ള സമ്മാനദാനവും എ യു പി സ്കൂൾ അയിരൂർ വെച്ച് നടന്നു. ജനുവരി 20, 21 തിയതികളിൽ തിരൂർ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ആണ് സബ് ജില്ല
സമ്മേളനം.സമ്മേളനത്തിന് മുന്നെ അറിവുത്സവം ഉപജില്ലാ വിജയി കൾക്കുള്ള എടപ്പാൾ,പൊന്നാനി സബ് ജില്ലകളിലെ സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് മെംബർ ഏ കെ സുബൈർ വിതരണം ചെയ്തു.എ കെ എസ് ടി യു സംസ്ഥാന സമിതിയംഗം എം ഡി മഹേഷ് മാസ്റ്റർ ഉത്ഘാടനം ചെയ്ത സമ്മേളനത്തിന് സബ് ജില്ല പ്രസിഡണ്ട് കെ. ബാബു രാജൻ അധ്യക്ഷത വഹിച്ചു.എം.വിനോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സമിതിയംഗം വി കെ ശ്രീകാന്ത്, അനീഷ് ഇ വി, എന്നിവർ സംസാരിച്ചു. എ.കെ ലത അനുശോചന പ്രമേയവും ഡെയ്സി എ എ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.അറിവുത്സവം ഉപജില്ല കോർഡിറ്റേർമാരായ ധന്യ പി.ടി,ഡിറ്റോ ഡെന്നി ടി എന്നിവരെ ആദരിച്ചു.ഡിറ്റോ ഡെന്നി ടി സ്വാഗതവും ഹാപ്പി ജോർജ്ജ് നന്ദിയും പറഞ്ഞു.