EDAPPAL

ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് ക്യാമ്പ് സമാപിച്ചു

എടപ്പാള്‍ : ലഹരിക്കെതിരെയുള്ള സന്ദേശം ഉയര്‍ത്തിക്കൊണ്ട് എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ വെളിച്ചം 2022 എന്ന പേരില്‍ നടത്തിയ സപ്തദിന സഹദാസ ക്യാമ്പിന്റെ സമാപന സമ്മേളനം വട്ടംകുളം ജി.ജെ.ബി. സ്‌കൂളില്‍ നടന്നു. ലഹരിയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും സന്ദേശ ജാഥയും, ഒപ്പുശേഖരണവും നടത്തി. കൂടാതെ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ വിറ്റഴിക്കുന്നതിനും അഗ്രികള്‍ച്ചര്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് അടുക്കളത്തോട്ടം നിര്‍മ്മിക്കുകയും പ്രായമായ ആളുകളെ സന്ദര്‍ശികുകയും ഇന്ത്യന്‍ ഭരണഘടന എന്ന വിഷയത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കുകയും, വാനനിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു.

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് പി പി മോഹന്‍ദാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വക്കറ്റ് കബീര്‍ കാരിയാട്ട് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയര്‍മാന്‍ സുന്ദരന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം മുസ്തഫ, വട്ടംകുളം ജിജെബി സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു മോള്‍, എന്നിവര്‍ ആശംസ അറിയിച്ചു. പ്രോഗ്രാം ഓഫീസര്‍ രാജീവ് മാസ്റ്റര്‍ പ്രോഗ്രാം വിശദീകരണവും നടത്തി. എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്യാമ്പ് അവലോകവും നടത്തി. പിടിഎ എക്‌സിക്യൂട്ടീവ് അംഗം പ്രബിന്‍ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button