EDAPPALLocal news

എടപ്പാൾ റീജണൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രവർത്തനമാരംഭിച്ചു

എടപ്പാൾ: പതിറ്റാണ്ടുകളോളം ലിക്വിഡേറ്റ് ചെയ്യപ്പെട്ടുകിടന്ന എടപ്പാൾ സർവീസ് സഹകരണബാങ്ക് പുതിയ നാമധേയവുമായി വീണ്ടും പ്രവർത്തനസജ്ജമായി. കുറ്റിപ്പുറം റോഡിൽ തുറന്ന ബാങ്ക് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്തു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് അഡ്വ. പി.പി. മോഹൻദാസ്, പി. ജ്യോതിഭാസ്, അഡ്വ. കെ.വി. അബ്ദുറഹ്‌മാൻ, അഡ്വ. എം.ബി. ഫൈസൽ, ഇ. മുഹമ്മദ് കുഞ്ഞി, സി.വി. സുബൈദ, കെ. പ്രഭാകരൻ, കെ. ദേവിക്കുട്ടി, സൗദാമിനി, നവാസ് അയിലക്കാട് എന്നിവർ പ്രസംഗിച്ചു. പി.പി. മോഹൻദാസ് അധ്യക്ഷനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button