EDAPPALLocal news

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

എടപ്പാൾ: ദേശീയപാതയിൽ കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർമാരായ രണ്ടുപേർക്ക് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി ഷാമിൽ (26), എടപ്പാൾ സ്വദേശി ജമാൽ (40) എന്നിവർക്കാണ് പരിക്കേറ്റത്. ഷാമിലിനെ പയ്യന്നൂർ സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ല.

ചൊവ്വാഴ്ച പുലർച്ചെ ഒന്നിനാണ് അപകടം. പെരുമ്പാവൂരിൽനിന്ന് മുംബൈയിലേക്ക് പ്ലൈവുഡ് കയറ്റി പോകുന്ന ലോറിയാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ പുതിയ റോഡ് നിർമിക്കുന്നതിന്റെ ഭാഗമായുള്ള താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button