EDAPPAL

വ്യാപാരികളുടെ ”ലെറ്റസ്‌ ഫുട്ബോൾ” ലീഗിന് തുടക്കം

എടപ്പാൾ: വ്യാപാരികളുടെ കലാ കായിക രംഗത്തെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. എടപ്പാൾ നടുവട്ടം ഗ്രീൻ ഫീൽഡ് ടർഫിൽ നടന്ന മത്സരം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇ.പ്രകാശ് അധ്യക്ഷത വഹിച്ചു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ ടീച്ചർ മുഖ്യ അതിഥിയായിരുന്നു. അഷറഫ് ബോക്സ് ഓഫീസ് സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ഇ.ശങ്കരനാരായണൻ, ഫിറ്റ്വൽ ഹസ്സൻ, ശബരി വേലപ്പൻ, ബൈനേഷ്, ഷൗക്കത്ത് കൈപ്പള്ളി, അസീസ് കരിമ്പനക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സമ്മാനദാനം കേരളത്തിലെ വ്യാപാരി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ പി.കുഞ്ഞാവ ഹാജി നിർവ്വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button