PONNANI


പൊന്നാനി കെഎസ്ആർടിസി ഡിപ്പോയിൽ 4 വയസ്സുകാരനെ തെരുവുനായ കടിച്ചു

പൊന്നാനി : കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ രക്ഷിതാക്കൾ‌ക്കൊപ്പം ബസ് കയറാനെത്തിയ നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.  രക്ഷിതാക്കൾക്കൊപ്പം ബസ് കയറുന്നതിനിടയിൽ കുട്ടിയുടെ അടുത്തേക്ക് പാഞ്ഞടുത്ത തെരുവുനായ തോളിലും കയ്യിലും കടിക്കുകയായിരുന്നു.

കുട്ടിയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായി പരുക്കുള്ളതിനാൽ പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. രാത്രിയിൽ ഒട്ടേറെ നായ്ക്കളാണ് ഇവിടെ തമ്പടിക്കുന്നത്. അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button