EDAPPAL

ലഹരി മുക്ത നാടിനായി കൈകോർത്ത് എടപ്പാൾ

എടപ്പാൾ: ലഹരി മുക്ത നാടിനായി കൈകോർത്ത് എടപ്പാളും.
കക്ഷി രാഷ്ട്രീയം മറന്ന്
ജാതി മത ഭേദമന്യേ പ്രായമായവരും കുട്ടികളും അടക്കം നിരവധി പേരാണ് മനുഷ്യ ശൃംഖലയിൽ അണിനിരന്നത്. എടപ്പാളിൽ നടന്ന മനുഷ്യച്ചങ്ങലയിൽ തവനൂർ എംഎൽഎ ഡോക്ടർ കെ ടി ജലീൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ തുടങ്ങി ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button