EDAPPAL
ലഹരി ഉപയോഗത്തിനെതിരെ അവബോധന ക്ലാസ്സും റാലിയും സംഘടിപ്പിച്ചു
എടപ്പാൾ : കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എടപ്പാൾ ഉപകാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ
നവംബർ 1 കേരള പിറവി ദിനത്തിന്റെ ഭാഗമായി, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധന ക്ലാസ്സും റാലിയും സംഘടിപ്പിച്ചു.
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ,
എടപ്പാൾ സബ് ആപ്പീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി എടപ്പാൾ വ്യാപാരഭവൻ പരിസരത്ത് സമാപിച്ചു.
തുടർന്ന് വ്യാപാരഭവനിൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം കെ.രാമദാസിൻ്റെ അധ്യക്ഷതയിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
പൊന്നാനി സിവിൽ എക്സൈസ് ഓഫീസർ ഇ.ആർ.ശ്രീജിത്ത് ക്ലാസ്സ് എടുത്തു.
സബ് കമ്മിറ്റിയംഗങ്ങളായ ഇ.പി.ഏനു സാഹിബ്, ഇ.എസ്.സുകുമാരൻ, എം.കെ.ഹമീദ്, എന്നിവർ സംസാരിച്ചു. ജൂനിയർ സൂപ്രണ്ട് പി.അലവികുട്ടി സ്വാഗതവും എം.അജയഘോഷ് നന്ദിയും പറഞ്ഞു.