THAVANUR

കേരളത്തിൻ്റെ വിദ്യാഭ്യാസ ഉന്നതിക്ക് സിബിഎസ്ഇ സ്കൂളുകളും മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്:മന്ത്രി വി അബ്ദുറഹിമാൻ


തവനൂർ:കേരളത്തിൻ്റെ വിദ്യാഭ്യാസ ഉന്നതിയിൽ
സിബിഎസ്ഇ സ്കൂളുകളും അതിൻ്റേതായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ബോധിപ്പിച്ചു.

മലപ്പുറം ജില്ലാ സി ബി എസ് ഇ സ്കൂൾ ജില്ലാ കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടക്കൽ എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി – വിദ്യാർത്ഥികളെ ലഹരിക്കെതിരെയുള്ള പടയൊരുക്കത്തിൽ അണിനിരത്തണമെന്ന് എം എൽ എ രക്ഷിതാക്കളെ ഉദ്ബോധിപ്പിച്ചു.

പ്രശസ്ത സിനിമാ നടൻ ടിനി ടോം മുഖ്യ അതിഥിയായി വിദ്യാർത്ഥികളിലെ കലാവാസനകളെ പരിപോഷിപ്പിച്ച് അതവരുടെ ലഹരിയാക്കാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം ടിനി ടോം നിർവ്വഹിച്ചു

സമാപന സമ്മേളനത്തിൽ എ മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.
സഹോദയ പ്രസിഡണ്ട് സിസി അനീഷ് കുമാർ,

സെക്രട്ടറി അമീന ജഹാൻ, ട്രഷറർ ഫാദർ തോമസ് ചാലക്കൽ, ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, സിബിഎസ്ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മജീദ് ഐഡിയൽ ,പി ടി എ പ്രസിഡണ്ട് അബ്ദുല്ല പൂക്കോടൻ,എൻ പി ദിവ്യ, മധുസൂദനൻ, അബ്ദുസമദ്, ഹരികുമാർ ,അബ്ദുൽ അസീസ്, ജനാർദ്ദനൻ എഫ് ഫിറോസ് ,പ്രിയ അരവിന്ദ്, റാഹില തബസ്സും,,എന്നിവർ പ്രസംഗിച്ചു

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button