EDAPPAL

എടപ്പാൾ ഗോൾഡൻ ഫ്രെയിമിന്റെ ഗോൾഡൻ ആർട്ടിസ്റ്റ് 2022 അവാർഡ് വേദ മിത്രയ്ക്ക്

എടപ്പാൾ: ഗോൾഡൻ ഫ്രെയിമിന്റെ ഗോൾഡൻ ആർട്ടിസ്റ്റ് 2022 അവാർഡ് ജൂലൈ 24ന് വേദമിത്രക്ക് സമ്മാനിക്കും. പ്രഗത്ഭരായ കലോപാസകരെ ആദരിക്കുന്നതിനായി ഗോൾഡൻ ഫ്രെയിം ഏർപ്പെടുത്തിയതാണ് ഗോൾഡൻ ആർട്ടിസ്റ്റ് 2022 അവാർഡ്. കണ്ണൂർ സ്വദേശിയായ വേദ മിത്ര കർണ്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, വയലിൻ, ഗിറ്റാർ, പിയാനോ എന്നിവയിൽ പ്രാവീണ്യം തെളിയിച്ച കലാകാരിയാണ്.
2014 മുതൽ 2019 വരെ തുടർച്ചയായി സ്ക്കൂൾ കലോത്സവത്തിൽ വയലിൻ, കർണാടക സംഗീതത്തിലും പാശ്ചാത്യ സംഗീതത്തിലും A ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. 2019 ൽ ബാലഭാസ്കർ അവാർഡ്‌ ലഭിച്ചു. പിയാനോ വാദനത്തിൽ ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ 8ത് ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്.
ജൂലൈ 24ന് വൈകീട്ട് 6 മുതൽ 8.30 വരെ ഗോൾഡൻ ടവറിൽ വെച്ച് നടക്കുന്ന പരിപാടിയിൽ കുമാരി വേദമിത്രയുടെ സോളോ വാദനം ” അമൃതവർഷിണി”
നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button