EDAPPAL

കുറ്റിമുല്ല കൃഷി പദ്ധതി ഓറിയന്റേഷൻ ക്യാംപ് സംഘടിപ്പിച്ചു

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംരഭകരെ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി കുറ്റിമുല്ല പദ്ധതിയുടെ പ്രാധാന്യത്തെ കുറിച്ച് ഓറിയന്റേഷൻ ക്ലാസ്
സംഘടിപ്പിച്ചു.
വട്ടംകുളം സിപിഎൻപി സ്കൂളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഉദ്ഘാടനം ചെയ്തു. മെമ്പർ ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു. ബാബു കാറേങ്ങൽ ക്ലാസ് നയിച്ചു.ഐ ആർ ടി സി പുതിയതായി നിയമിച്ച ഹരിത കർമ്മ സേന കോർഡിനേറ്റർ ഹാരിസ് മൂതൂർ,സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ പ്രസംഗിച്ചു.വിപണന കേന്ദ്രവും ഉൽപാദന കേന്ദ്രവും സജ്ജമാക്കി കൊണ്ട് നഷ്ട സാധ്യത കുറവുള്ള ബൃഹതായ പദ്ധതിക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button