CHANGARAMKULAM

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പി.പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി ഗ്രാമസഭ ചേർന്നു. ചാലിശ്ശേരി മെയിൻ റോഡിലുള്ള പി.പി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി സന്ധ്യ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിഞ്ഞാലിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.

ഐ.സി.ഡി.എസ് സൂപ്പർവൈസർ സൗമ്യ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ പി.വി രജീഷ്, വിജേഷ് കുട്ടൻ, റംല വീരാൻകുട്ടി, ഷഹന അലി, സജിത ഉണ്ണികൃഷ്ണൻ, സരിത വിജയൻ, ഫാത്തിമത് സിൽ, ഷഹന മുജീബ്, പി.ദിജിമോൾ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഭിന്നശേഷിക്കാരും, സഹായികളും, അങ്കണവാടി ജീവനക്കാരുമായി ഇരുന്നൂറിലധികം പേർ ഗ്രാമസഭയിൽ പങ്കെടുത്തു. ഭിന്നശേഷിക്കാർക്കായി ക്യാമ്പുകൾ നടത്തുക, ഉപകരണങ്ങൾ വിതരണം ചെയ്യുക, തൊഴിൽ പരിശീലനങ്ങൾ, തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പദ്ധതികൾ വെക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button