THAVANUR

എസ് എസ് എൽ സി പരീക്ഷാ ഫലം:
അധ്യാപകരെ അനുമോദിച്ചു

തവനൂർ:എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം വരിക്കാൻ കാരണക്കാരായ അധ്യാപകരെ കടകശ്ശേരി ഐഡിയൽ ട്രസ്റ്റ് അനുമോദിച്ചു.

തുടർച്ചയായ പതിനേഴാം തവണയാണ് ഐഡിയൽ സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുന്നത്.
ജില്ലയിലെ അൺ എയിഡഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ ( 221) പരീക്ഷക്കിരുത്തിയാണ് ഐഡിയൽ 100 % വിജയം നേടിയത്, കുടാതെ
ഇത്തവണ ഗ്രേസ് മാർക്കില്ലാതിരുന്നിട്ടും 46 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും 19 പേർക്ക് 9 വിഷയങ്ങളിൽ എ പ്ലസും നേടാനായത് മികച്ച നേട്ടമാണെന്ന് മാനേജ്മെൻ്റ് അഭിപ്രായപ്പെട്ടു.

വിജയികളായ വിദ്യാർത്ഥികളെ ജൂലൈ 21 ക്യാമ്പസിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ അനുമോദിക്കും.

അധ്യാപകരെ അഭിനന്ദിക്കുന്ന ചടങ്ങ് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു . മാനേജർ മജീദ് ഐഡിയൽ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button