EDAPPAL
കേരള മാപ്പിള കലാ അക്കാദമി 2022-25 മെമ്പർഷിപ്പ് കാമ്പയിൻ
എടപ്പാൾ:കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്ററിലെ മെമ്പർഷിപ്പ് കാമ്പയിൻ പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് അഷ്റഫ് പാലപ്പെട്ടി ഹാർമോണിസ്റ്റ് കമ്മുകുട്ടി പൂക്കറത്തറക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡണ്ട് അൻവർ മുതൂർ
അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റഷീദ് കുമരനല്ലൂർ,
ജില്ല വൈസ് പ്രസിഡണ്ട് പി ടി എം ആനക്കര, ചാപ്റ്റർ സെക്രട്ടറി അഷ്റഫ് മാറഞ്ചേരി
മുഹമ്മദ് മാണൂർ, റംല എടപ്പാൾ, ഹഫ്സ ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
മെമ്പർഷിപ്പ് വിതരണ സമാപന സംഗമം ജൂൺ 28 ന് നടുവട്ടത്ത് വെച്ച് നടക്കും