CHANGARAMKULAM

കക്കിടിപ്പുറം റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണം:ആലംകോട് മേഖലാ കോൺഗ്രസ്

ചങ്ങരംകുളം:തകർന്ന് കിടക്കുന്ന ആലംകോട് ഗ്രാമപഞ്ചായത്തിലെ ചങ്ങരംകുളം കക്കിടിപ്പുറം റോഡിന്റെ പ്രവർത്തികൾ പൂർത്തിയാക്കണമെന്ന് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ചങ്ങരംകുളത്ത് നിന്ന് ആലംകോട് വഴി കക്കിട്ടിപ്പുറം വരെയുള്ള റോഡിന്റെ നിർമാണ പ്രവൃത്തി നിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുകയാണെന്നും റോഡ് നിർമാണത്തിന്റെ പേരിൽ പല സ്ഥലത്തും കാനകൾ കീറിയും റോഡുകൾ വെട്ടിപ്പൊളിച്ചും കാൽനടയാത്രക്ക് പോലും കഴിയാത്ത അവസ്ഥയിലാണെന്നും ഇത് ജനങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.എത്രയും പെട്ടന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോപ പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.ആലംകോട് മണ്ഡലം പ്രസിഡന്റ് പി.ടി.അബ്ദുൾ കാദർ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണി മാസ്റ്റർ കണാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ശശി പൂക്കേപ്പുറത്ത്, സുനിത ചെർള്ളശ്ശേരി,സി.കെ.മോഹനൻ, ഫൈസൽ സ്നേഹനഗർ, ഷറഫുദ്ദീൻ ആലംകോട്, സലീം ചങ്ങരംകുളം, ഹുസൈൻ കെ.വി, ഷെമീർ ചമയം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button