EDAPPALLocal news
എടപ്പാളിൽ സ്കൂൾ വിദ്യാർത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്ളീലം പറയുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
എടപ്പാൾ: സ്കൂൾ വിദ്യാർത്ഥിയെ പുറകെ നടന്ന് ശല്ല്യം ചെയ്യുകയും അശ്ളീലം പറയുകയും ചെയ്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.പുറത്തൂർ സ്വദേശിയായ നൗഷാദിനെയാണ് ചങ്ങരംകുളം എസ്ഐ ഹരിഹര സൂനു അറസ്ററ് ചെയ്തു.ട്യൂഷൻ സെന്ററിൽ പോയിരുന്ന 15 വയസുകാരിയെയാണ് പുറകെ നടന്ന് ശല്ല്യം ചെയ്യുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തത്.ശല്ല്യം തുടർന്നതോടെ പെൺകുട്ടി യുവാവ് വന്നിരുന്ന ബൈക്ക് നമ്പർ സഹിതം ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു.പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു
