BREAKING NEWSLATEST NEWS
ബസ് ഇടിച്ചു ഐ ടി ജീവനക്കാരി മരിച്ച സംഭവം : ബസ് ഡ്രൈവർ നിരവധി ക്രിമിനൽ കേസിലെ പ്രതി
കൊച്ചി : ബസ് ഇടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവം; ബസിടിച്ച് ഐടി ജീവനക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അപകടമുണ്ടാക്കിയ സ്വകാര്യ ബെഡ് ഡ്രൈവര്‍ ബിനോയ് ഏഴ് ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ രണ്ട് ലഹരി കേസുകളിലും ഉള്‍പ്പെടുന്നു എന്നാണ് ഞെട്ടികുന്ന വിവരം.
ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് എസിപി വ്യക്തമാക്കുന്നത്. ഡ്രൈവറുടെ ലഹരി പരിശോധനയ്ക്കായ് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. ബെസ് ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും വീഴ്ച വരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.