PONNANI
പൊന്നാനി അഴിമുഖത്ത് ജങ്കാർ സർവീസ് പുനരാരംഭിച്ചു
പൊന്നാനി : ശക്തമായ കാറ്റും കടലാക്രമണവും മൂലം ദിവസങ്ങളായി കരയിൽ നങ്കൂരമിട്ടിരുന്ന അഴിമുഖത്തെ ജങ്കാർ സർവീസ് പുനരാരംഭിച്ചു. യാത്രക്കാർ കുറഞ്ഞതിനാൽ സർവീസ് വൻ നഷ്ടത്തിലെന്ന് കരാറുകാർ. ഡീസൽ ചെലവും തൊഴിലാളി കൂലിയുമടക്കം ദിവസവും 20,000 രൂപയിലധികം ചെലവു വരുന്നുണ്ട്.
കലക്ഷൻ 10,000 രൂപ കിട്ടാൻ തന്നെ പ്രയാസമാണ്. നഷ്ടം സഹിച്ച് മുന്നോട്ടു പോകാൻ കഴിയില്ലെന്നും സർവീസ് നിർത്തി വയ്ക്കേണ്ടി വരുമെന്നും കരാറുകാർ പറഞ്ഞു. പല ട്രിപ്പുകളും രണ്ടോ മൂന്നോ വാഹനങ്ങളും യാത്രക്കാരുമായി ഓടിക്കേണ്ട അവസ്ഥയാണെന്നും ഇവർ പറഞ്ഞു.