KERALA
തൃശൂർ പൂരത്തിനിടെ ആന ഇടഞ്ഞു
തൃശൂര്‍: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ പെട്ടന്ന് തന്നെ തളക്കാന്‍ കഴിഞ്ഞെന്നും സ്ഥലത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
നെയ്തലക്കാവിലമ്മ തുറക്കുന്ന തെക്കേ ഗോപുരനടയിലൂടെയാണ് പൂരദിനത്തിൽ ആദ്യ ദേവനായ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുക. ഇതിനിടെയാണ് ആനയിടഞ്ഞത്.