EDAPPALLocal news

വിജ്ഞാന സമൂഹത്തിന്റെ അടിത്തറ ശാസ്ത്ര ബോധമാവണം: പരിഷത്ത്

എടപ്പാൾ: നവകേരള സൃഷ്ടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വിജ്ഞാന സമൂഹനിർമ്മിതിയുടെ അടിത്തറ ശാസ്ത്രബോധമാകണെമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വട്ടംകുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വട്ടംകുളം സി.പി.എൻ.യു.പി സ്‌കൂളിൽ വച്ച് ചേർന്ന വട്ടംകുളം യൂണിറ്റിന്റെ വാർഷിക സമ്മേളനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും തിരുവനന്തപുരം ജില്ലയിലെ പരിഷത്ത് പ്രവർത്തകനുമായ രാജീവ് ഉദ്ഘാടനം ചെയ്തു. യു.എം.ഗിരീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജിജിവർഗ്ഗീസ് സംഘടനാ രേഖ അവതരിപ്പിച്ചു സംസാരിച്ചു. പി.എൻ.ദിവാകരൻ, കെ.വി.കുമാരൻ. ശ്രീയേഷ്‌.കെ.കെ, സിന്ധു.എ. എന്നിവർ ചർച്ചയിൽ പങ്കെടുത്ത സംസാരിച്ചു. മെയ് ഒന്നിന് മൂക്കുതലയിൽ വച്ച് നടക്കുന്ന മേഖലാ സമ്മേളനം വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു. യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി ഷാജഹാൻ.ടി (പ്രസിഡന്റ്), സിന്ധു.എ (വൈസ് പ്രസിഡന്റ്), അസിം സൈൻ (സെക്രട്ടറി), മനേഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. മനേഷ് കുറ്റിപ്പാല സ്വാഗതവും അനന്ദുകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button