PONNANI
പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നോമ്പ്തുറ നടത്തി
പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നോമ്പ്തുറ നടത്തി
പൊന്നാനി : പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പൊന്നാനി മാതൃശിശു ആശുപത്രിയിൽ നോമ്പ് തുറ നടത്തി. റമദാൻ മാസത്തിലും ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സാന്ത്വനമായ്ക്കൊണ്ടാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള നോമ്പ്തുറ നടക്കുന്നത്. വിവിധ വ്യക്തികളുടെ അകമഴിഞ്ഞ സഹായഹസ്തങ്ങൾ കൊണ്ടാണ് നഗരസഭ നോമ്പ് തുറ സംഘടിപ്പിക്കുന്നത് . വരും ദിവസങ്ങളിലും പുണ്യപ്രവർത്തിയിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർ നഗരസഭയുമായി ബന്ധപ്പെടാവുന്നതാണ്