പഴയകാല ജല സമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആനറക്കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
പെരുമ്പടപ്പ്: പഴയകാല ജല സമൃദ്ധിയിലേക്ക് പെരുമ്പടപ്പ് പഞ്ചായത്തിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആനറക്കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നവീകരണ ഉദ്ഘാടനം പൊന്നാനി എംഎല്‍എ പി നന്ദകുമാര്‍ നിര്‍വ്വഹിച്ചു.നിലവിലുള്ള ജല സ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നത് വഴി പുതിയൊരു ജല ഉപയോഗസംസ്കാരം രൂപപ്പെടുത്തുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ആനറക്കുളം നവീകരിക്കുന്നതോടെ കൃഷിക്കും മറ്റ് ഉപയോഗങ്ങള്‍ക്കും കുളത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയിലൂടെ 75 ലക്ഷം രൂപ വകയിരുത്തിയാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ സിന്ധു മുഖ്യാതിഥിയായി. ചടങ്ങില്‍ പിടി അബ്ദു റഹ്മാന്, കെ സൗദാമിനി , നിസാര്‍ പി, സൗദ അബ്ദുള്ള, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
