EDAPPAL
ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം: മെഗാ ഇവന്റ് “പറുദീസ” പോസ്റ്റർ പ്രകാശനം ചെയ്തു
ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 26,27 തീയ്യതികളിൽ വട്ടംകുളം മേഖലകമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് പറുദീസ യുടെ പോസ്റ്റർ പ്രകാശനം, പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ നിർവ്വഹിച്ചു. സ്വാഗതസംഘം കൺവീനർ ടി. സത്യൻ, മേഖല സെക്രട്ടറി സുജിത്ത് കാരാട്ട്, ഐ.പി സുധി, താഹിർ എന്നിവർ സംസാരിച്ചു. ഏപ്രിൽ 1,2,3 തീയതികളിലായി എടപ്പാൾ നടുവട്ടം വിവ പാലസിലാണ് മലപ്പുറം ജില്ലാ സമ്മേളനം.