CHANGARAMKULAM

സമസ്ത അഖീദ ശില്പശാല സംഘടിപ്പിച്ചു

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യതുൽ ഉലമാ പൊന്നാനി മേഖല കമ്മിറ്റി കക്കിടിപ്പുറം ദലാഇലുൽ ഖത്തിൽ അഖീദ ശില്പശാല സംഘടിപിച്ചു. യുക്തിവാദം, നിരീക്ഷര വാദം തുടങ്ങിയ വിഷയങ്ങളിൽ പഠനാർഹമായ ക്ലാസുകൾ നടന്നു. സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ആധ്യക്ഷത വഹിച്ചു ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി ക്ലാസുകൾക്ക് നേതൃത്വം നൽകി. അഷ്റഫ് ബാഖവി അയിരൂർ, ഹസൻ അഹ്സനി കാലടി, അബ്ദുസലാം സഅദി കക്കിടിപ്പുറം പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button