KERALA

മോന്‍സന്‍ കേസ്; ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു.

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. എഡിജിപി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പൊലീസ് മേധാവിക്കുണ്ടായിരുന്നത്. മോന്‍സന്റെ കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും.

മോന്‍സന്‍ മാവുങ്കലിന്റെ മാനേജര്‍ ജിഷ്ണുവിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആണ് ജിഷ്ണുവിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ തന്റെ കൈവശമുള്ള പെന്‍ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്ണുവിനെ ആയിരുന്നു ചുമതലപ്പെടുത്തിയത്.

കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്‍സന്‍ ആവശ്യപ്പെട്ടത്. സുപ്രധാന തെളിവുകള്‍ നശിപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യല്‍. പോക്‌സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മോന്‍സൊന്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മോന്‍സന്റെ അറസ്റ്റിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button