BREAKING NEWSKERALALATEST NEWSPUBLIC INFORMATIONSocialThiruvananthapuramUPDATES
പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ തടഞ്ഞ് സംഘാടകര്‍
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടിയുടെ സംഘാടകരാണ് തടഞ്ഞത്.ചേന്തിയിലെ ശ്രീനാരായണഗുരു ജയന്തി പരിപാടികളില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി ചെമ്പഴന്തിയിലേക്ക് പോവുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനം സംഘാടകര്‍ കൈ നീട്ടി നിര്‍ത്തിച്ച് പ്രതിഷേധം അറിയിച്ചു. ചേന്തിയിലെ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല.തിരുവനന്തപുരം ഡിസിസി അംഗം ചേന്തി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ തടഞ്ഞത്. പ്രതിഷേധിച്ച സംഘാടകരില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നു. ഇതോടെ കാറില്‍ നിന്നിറങ്ങിയ മുഖ്യമന്ത്രി സംഘാടകരോട് കയര്‍ത്തു.