MALAPPURAM

രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു; അച്ഛനും മകളും അറസ്റ്റിൽ

എടക്കര: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാരപുറം വടക്കൻ അയ്യൂബ് (56), മകൾ ഫസ്നി മോൾ എന്നിവരെയാണ് വയനാട് റിസോർട്ടിൽ നിന്ന് എടക്കര പൊലീസ് പിടികൂടിയത്. സാജിത എന്ന യുവതിക്കാണ് മാരകമായി പരിക്കേറ്റത്.

നിലമ്പൂർ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭർത്താവിന്റെ വീട്ടിൽ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിൽ പോയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button