CHANGARAMKULAM

ചങ്ങരംകുളം ടൗണിൽ റോഡരികിലെ മത്സ്യക്കച്ചവടം നിരോധിച്ച് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു

ചങ്ങരംകുളം:ടൗണിൽ റോഡരികിലെ മത്സ്യക്കച്ചവടം നിരോധിച്ച് ആലംകോട് ഗ്രാമപഞ്ചായത്ത് ബോർഡ് സ്ഥാപിച്ചു.വൈകുന്നേരമാകുന്നതോടെ വിവിധ സ്ഥലങ്ങളിൽ നിന്ന് മുചക്ര വാഹനങ്ങളിൽ ടൗണിലെത്തുന്ന മത്സ്യക്കച്ചവടക്കാർ റോഡരികിൽ മത്സ്യവിൽപന നടത്തുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി.ചങ്ങരംകുളം ടൗണിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ച് വന്ന മത്സ്യമാർക്കറ്റിലേക്ക് ആളുകൾ എത്താതെ വന്നതോടെ മത്സ്യ മാർക്കറ്റ് അടച്ച് പൂട്ടേണ്ട അവസ്ഥയിലാണെന്നും ടൗണിലെ അനധികൃത മത്സ്യ കച്ചവടം നിരോധിക്കണമെന്നും മാർക്കറ്റിലെ വ്യാപാരികൾ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button