BREAKING NEWSLATEST NEWS

പെൻഷൻ കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.എപൊന്നാനി മണ്ഡലം സമ്മേളനം

പൊന്നാനി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) പൊന്നാനി നിയോജക മണ്ഡലം 42-ാമത് വാർഷിക സമ്മേളനം പൊന്നാനി ഐ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.രാവിലെ നടന്ന പൊതുസമ്മേളനം പൊന്നാനി എം.എൽ.എ. കെ.പി. നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.പി.എ. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.എ. സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി പി. ശ്രീപതി സ്വാഗതവും ട്രഷറർ എ.വി. ജനാർദനൻ നന്ദിയും പറഞ്ഞു.ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എം. അനന്തകൃഷ്ണൻ, കെ.എസ്.എസ്.പി.എ. സംസ്ഥാന കമ്മിറ്റി അംഗം സി.ടി. ബാലഭാസ്കരൻ, എൻ.ജി.ഒ.എ. പ്രതിനിധി പ്രമോദ് വി.എസ്., കെ.പി.എസ്.ടി.എ. പ്രതിനിധി പ്രജിത്ത് കുമാർ എം., കെ.എൽ.ഇ.ഒ. പ്രതിനിധി പ്രേമകുമാരൻ കോട്ടേപ്പാട്ട്, കെ.എൽ.ജി.എസ്.എ. പ്രതിനിധി അശോകൻ എ.കെ., എ.എച്ച്.എസ്.ടി.എ. പ്രതിനിധി ഷെരീഫ് എം.ടി., മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ നബീൽ നൈതല്ലൂർ, കെ. ജയപ്രകാശൻ, വനിതാ ഫോറം പ്രസിഡന്റ് സുശീല എം.ടി. എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് ‘മെഡിസെപ്പ്’ വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം വി.കെ. അജിത്ത് കുമാർ ക്ലാസെടുത്തു. പൊന്നാനി ഹാർട്ട്ഫുൾനെസ് സെന്ററിന്റെ നേതൃത്വത്തിൽ യോഗ, ധ്യാന പരിശീലനവും നടന്നു.ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി.വി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ.പി. വേലായുധൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.പെൻഷൻ പരിഷ്കരണത്തിന്റെ മൂന്നും നാലും ഗഡുക്കളിലെ ക്ഷാമാശ്വാസവും 294 മാസത്തെ കുടിശ്ശികയും അനുവദിക്കുക, 2024-ലെ പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനുമുന്നിൽ ഉന്നയിച്ചു.തുടർന്ന് വരണാധികാരി സി.ടി. ബാലഭാസ്കരന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് കെ. സ്വാഗതവും സെക്രട്ടറി പ്രദീപ് ഇ. നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button