BREAKING NEWSLATEST NEWSUPDATES

സീ യു @ ദോഹ,​ ഏഷ്യൻ ഗെയിംസിന് കൊടിയിറക്കം, ഇന്ത്യ നാലാം സ്ഥാനത്ത്

നഗോയ : രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു. ജപ്പാന്റെ സാംസ്കാരിക പെരുമ വിളിച്ചോതി മിസുഹോ പാർക്ക് സ്റ്രേഡിയം വേദിയായ സമാപനച്ചടങ്ങിൽ വച്ച് ഒളിമ്പിക് കൗൺസിൽ ഒഫ് ഏഷ്യ (ഒ.സി.എ) പ്രസിഡന്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽ താനി 20-ാംഏഷ്യൻ ഗെയിംസ് അവസാനിച്ചതായി പ്രഖ്യാപിച്ചു. 2030ൽ ഖത്തറിലെ ദോഹയിലാണ് അടുത്ത ഏഷ്യൻ ഗെയിംസ്. ഒരേയൊരു ഏഷ്യ എന്ന ആശയത്തോടെ അവതരിപ്പിച്ച സമാപനച്ചടങ്ങിൽ ഒ.സി.എ പതാക ദോഹ ഏഷ്യൻ ഗെയിംസ് സംഘാടക പ്രതിനിധിക്ക് കൈമാറി. സമാപനച്ചടങ്ങിലെ അത്‌ലറ്രിക് പരേഡിൽ നീരു ദണ്ഡ ഇന്ത്യൻ പതാകയേന്തി.21 സ്വർണവും 27 വെള്ളിയും 37 വെങ്കലവുമുൾപ്പെടെ 85 മെഡലുകളുമായാണ് ഇത്തവണ ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഹാംഗ്ചോ ഏഷ്യൻ ഗെയിംസിലും 4-ാം സ്ഥാനത്തായിരുന്നെങ്കിലും 106 മെഡലുകൾ നേടിയിരുന്നു. 169 സ്വർണമുൾപ്പെടെ ആകെ 341 മെഡലുമായി തുടർച്ചയായ 12-ാം തവണയും ചൈന ഒന്നാമതായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button