BREAKING NEWSCHANGARAMKULAMKERALAKUTTIPPURAMLocal newsPUBLIC INFORMATIONUPDATES
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു
ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി മുതിർന്ന മാധ്യമപ്രവർത്തകൻ റസാഖ് അരിക്കാട് ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് റാഷിദ് നെച്ചിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദാസ് കോക്കൂർ സ്വാഗതം പറഞ്ഞു. സുധീർ പള്ളിക്കര,വി പി അബ്ദുൽ ഖാദർ, മോഹൻദാസ് മുക്കുതല, റഷീദ് കെ മൊയ്തു, ഷാഫി ചങ്ങരംകുളം,റാഫി തങ്ങൾ, ജീന മണികണ്ഠൻ,സുനീറ അൻവർ,റഹീദ ഷമീർ, റിസ്‌വാൻ, സ്നേഹ, അശ്വതി, ശ്രീലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി