CHANGARAMKULAMEDAPPALKERALAPUBLIC INFORMATIONSocialUPDATES
പെൻഷൻ അട്ടിമറിക്കെതിരെ കെ.എസ്.കെ.ടി.യു. പ്രതിഷേധം
ചങ്ങരംകുളം: സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു.ഡി.എഫ്. നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു. ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു.ആലങ്കോട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കെ.എസ്.കെ.ടി.യു. എടപ്പാൾ ഏരിയ പ്രസിഡന്റ് പി. വിജയൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സതീശൻ അധ്യക്ഷനായി. കെ.പി. സുകുമാരന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങിൽ എൻ.വി. ഉണ്ണി, എം.വി. രവീന്ദ്രൻ, കെ.എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തിതുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് സി.കെ. സുരേഷ് ബാബു, കെ.പി. മൊയ്തുണ്ണി, പി.പി. ചന്ദ്രൻ, പി.വി. വിജയൻ, ടി.കെ. രതീഷ് എന്നിവർ നേതൃത്വം നൽകി.