CHANGARAMKULAMLocal news

സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 2026 സംഘടിപ്പിച്ചു.

ചങ്ങരംകുളം: 2025-26 അധ്യായന വർഷത്തിൽ SSLC പ്ലസ് ടൂ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്. എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രഥമ സി.എം യൂസഫ് മെമ്മോറിയൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു . പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് പി.പി യൂസഫലി മുഖ്യപ്രഭാഷണവും , എം. എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് ഉദ്ബോധനം പ്രസംഗം നടത്തി. എം എസ് എഫ് മലപ്പുറം ജില്ല അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഫർഹാൻ ബിയ്യത്തിനെ എം.എസ്.എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.മുസ്ലിംലീഗ് നേതാക്കളായ എ.വി അഹമ്മദ് , ഷാനവാസ് വട്ടത്തൂർ, പി വി ഇബ്രാഹിംകുട്ടി, കാട്ടിൽ അഷ്റഫ്, ബീരാവു, ഇ പി ഏനു സാഹിബ് , ആലുങ്ങൽ അബ്ദുൽ ഖാദർ, കെ പി അബു സാഹിബ്, എ വി അബ്ദ്രു സാഹിബ്, കെ കെ ഗഫൂർ. മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ റഫീഖ് മാറഞ്ചേരി , അഡ്വ. നിയാസ് മുഹമ്മദ്. മണ്ഡലം എം.എസ്.എഫ് നേതാക്കളാ റോഷൻ പുന്നക്കൽ, അസ്‌ലം പൊന്നാനി എന്നിവർ ആശംസകൾ അറിയിച്ചു. ബ്ലോക്ക് മെമ്പർ അനിത പ്രകാശ്, നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റഷീദ് മുതുകാട് , തസ്നി റഫീഖ്, ഷബ്‌ന നൗഫൽ, നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ്, എം. എസ്.എഫ് ഭാരവാഹികളായ, ജമാൽ ടിപ്പു നഗർ , ഉസ്മാൻ ദാരിമി, എം.എസ്.എസ് ഭാരവാഹികളായ അഭിയാൻ, റിസ്‌വാൻ, സുമയ്യ , നാജിയ, മിശാൽ, ഫർഹാൻ അമയിൽ, ബാസിത്ത് പള്ളിക്കര, ഫവാസ് പള്ളിക്കര എന്നിവർ പങ്കെടുത്തു. നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷഹീർ അമയിൽ അധ്യക്ഷതവഹിച്ച പരിപാടിയിൽ , നന്നംമുക്ക് പഞ്ചായത്ത് എം എസ് എഫ് പ്രസിഡൻ്റ് ജാസിർ മുതുകാട് സ്വാഗതവും, ഇഖ്ബാൽ നരണിപ്പുഴ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button