ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം
എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി.
സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ താരങ്ങളും തൈക്കോണ്ടോ അഭ്യാസികളും ഫുഡ് ബോൾ പ്രേമികളും അണിനിരന്ന ഒളിംപിക് റാലിയാണ് ശ്രദ്ധേയമായത്.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് റാലി ഉദ്ഘാടനം ചെയ്തു.
കായികം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ടീം വർക്കിന്റെയും അച്ചടക്കത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളണമെന്നും ഉദ്ഘാടകൻ കുട്ടികളെ ഓർമ്മിപ്പിച്ചു.
കായിക മികവിന്റെയും ടീം സ്പിരിറ്റിന്റെയും പ്രതീകമായി ഒളിംപിക് ടോർച്ച് തെളിച്ചാണ് റാലി ഉദ്ഘാടനം ചെയ്തത്
ചടങ്ങിനോടനുബന്ധിച്ച് കുട്ടികളുടെ സ്കേറ്റിംഗ്, ഫുട്ബോൾ, നീന്തൽ ,തൈക്കോണ്ടോ തുടങ്ങിയ വിവിധ കായിക മത്സരങ്ങളും വിനോദപരിപാടികളും ദിനാചരണത്തിന് മാറ്റുകൂട്ടി.
ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ് ,മോണ്ടിസോറി എച്ച് എം ബിന്ദു പ്രകാശ്, സുപ്രിയ ഉണ്ണികൃഷ്ണൻ കായികാധ്യാപകരായ ഹാരിസ് റഹ്മാൻ,
എൻ വിനിത,എം കെ റഹീന, കെപി സൗമ്യ,
ലുബ്ന ബഷീർ,
സി കെ ഷമീൻ,
അമീർ സുഹൈൽ,
ഡാനിയ,
ഷംസീറ,
നൂർജഹാൻ,
റിസാന,എന്നിവർ വിവിധ പരിപാടികൾ നേതൃത്വം നൽകി