തിരൂർ

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
കാമ്പസുകളിൽ അപനിർമ്മിതിയുടെ രൂപ ഭാവങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്നും പറഞ്ഞു. ക്രിത്രിമ ലോകത്തേക്ക് വിദ്യാർത്ഥികളെ കൊണ്ടെത്തിക്കുന്ന സംഹാരാത്മക പ്രവണതകളെ തടയണം.

വ്യക്തിയുടെയും സമൂഹത്തിന്റെയും തനിമ തകർക്കുന്ന വിദ്യാഭ്യാസക്രമമാണ് ഇന്നുള്ളത്.പാശ്ചാത്യർ തന്നെ തള്ളിക്കളഞ്ഞ പലതും പുതിയ രൂപങ്ങളിൽ പൗരസ്ത്യ സമൂഹങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മൂല്യ നിരാസത്തിലേക്കും അതുവഴിയുള്ള അരാജകത്വത്തിലേക്കുമാണ് അത് നയിക്കുക. ആധാരശിലകളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസ ക്രമത്തെ പുനർ നിർമിക്കേണ്ടതുണ്ടെന്ന് സമദാനി പറഞ്ഞു.
അധ്യാപക സമൂഹം കാമ്പസുകളെ പുനർ നിർമ്മിക്കണം. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധം നൽകുകയും രാഷ്ട്രീയ അതിപ്രസരത്തെ പടികടത്തുകയും വേണം.

ഭൂതകാല ഓർമ്മകൾ തിരിച്ചുപിടിച്ചുകൊണ്ട് ഭാവിയെ സാക്ഷാത്കരിക്കണം.
കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്സ് (സി.കെ.സി.ടി) പതിനാലാം സംസ്ഥാന സമ്മേളനം തിരൂർ സീതീസാഹിബ് സ്മാരകാ പോളിടെക്നിക് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ.സി.ടി സംസ്ഥാന വൈസ്
പ്രസിഡന്റ് ഡോ.എ.കെ.ഷാഹിനമോൾ അദ്ധ്യക്ഷത വഹിച്ചു.

ന്യൂഡൽഹി ജെ.എൻ.യു.വിലെ മുൻ പ്രൊഫസർ ഗോപാൽ ഗുരു മുഖ്യ പ്രഭാഷണം നടത്തി. കുറുക്കോളി മൊയ്തീൻ എം.എൽ.എ, ടി.പി.അഷ്റഫലി എം.എൽ.എ, പി.വി.അഹമ്മദ് സാജു എന്നിവർ സംബന്ധിച്ചു.
ഉച്ചയ്ക്ക് നടന്ന അക്കാദമിക് സെഷനിൽ ഡോ.കെ.എസ് മാധവൻ പ്രഭാഷണം നടത്തി. പ്രൊഫ. കെ.പി.മുഹമ്മദ് സലീം ജനറൽ സെക്രട്ടറി സി. എച്ച്.അബ്ദുൽ ലത്തീഫ്, ജാഫർ ഓടക്കൽ, ഡോ.സൈനുൽ ആബിദ് കോട്ട, കെ. കെ.അഷറഫ്, ഡോ.അബ്ദുൽ മജീദ് കൊടക്കാട്, ഡോ.ആബിദ ഫാറൂഖി, ഡോ.എ.ടി.അബ്ദുൽ ജബ്ബാർ, ഡോ.പി.കെ.അനീസുദ്ദീൻ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.

നാളെ (തിങ്കളാഴ്ച) രാവിലെ ഒൻപത് മണിക്ക് നടക്കുന്ന അക്കാദമിക സെഷനിൽ ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, സി.മുഹമ്മദ് അജ്മൽ, കെ.വി.മനോജ് എന്നിവർ പ്രഭാഷണം നടത്തും.
11.00 മണിക്ക് നടക്കുന്ന
സമാപന സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
കേരളാ വ്യവസായ ഐ.ടി വകുപ്പ് മന്ത്രി ശ്രീ.പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി
അഡ്വ.എൻ. ഷംസുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തും.
മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
പി.എം.എ സലാം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ, കുറുക്കോളി മൊയ്തീൻ എം. എൽ.എ, ടി.വി ഇബ്രാഹീം എം.എൽ.എ, അൻവർ അമീൻ എന്നിവർ ആശംസകൾ നേരും.

🄰🄿🄷🄽🄴🅆🅂 🄰🄿🄷🄽🄴🅆🅂
ഷെയർ ചെയ്യുക.

നിങ്ങളുടെ നാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വാർത്തകൾ ഞങ്ങൾക്ക് അയച്ചു തരിക. വാർത്തകൾ അയക്കേണ്ട നമ്പർ 9746334228
   
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ അമർത്തുക
👇👇👇👇👇👇👇👇
https://chat.whatsapp.com/BJsQOZbcgQD7BsFSY6jgzw

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button