EDAPPAL
എസ് എസ് എൽ സി പരീക്ഷ ഫലം: തിളക്കമാർന്നവിജയത്തിൽ ഐഡിയൽ കടകശ്ശേരി.
എടപ്പാൾ: ഈ വർഷത്തെഎസ്എസ് എൽ സി പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായി
ഇരുപത്തൊന്നാം തവണയും100% വിജയത്തിളക്കത്തോടെ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥികൾ.
പരീക്ഷ എഴുതിയ 179 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി വിജയിച്ചു.
24 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 15 കുട്ടികൾ 9 വിഷയത്തിൽ എ പ്ലസും 21പേർ 8 വിഷയങ്ങളിൽ എ പ്ലസും നേടി.
വിജിയികളായ കുട്ടികളെയും പരിശീപ്പിച്ച അധ്യാപകരെയും ഐഡിയൽ ട്രസ്റ്റ്ചെയർമാൻ പി കുഞ്ഞാവു ഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, ഹൈസ്കൂൾ എച്ച് എം ചിത്ര ഹരിദാസ് , ഉമർ പുനത്തിൽ ,ഫാസിൽ മാജിദ് ഷാഫി അമ്മായത്ത് എന്നിവർ അഭിനന്ദിച്ചു.